Sunday, July 6, 2025 8:41 am

പത്തനംതിട്ടയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
1)  ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരി,  2)  ജൂണ്‍11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ 57 വയസുകാരി,  3)  ജൂണ്‍ ഏഴിന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ മഠത്തുഭാഗം സ്വദേശിയായ 61 വയസുകാരന്‍, 4) ജൂണ്‍ ആറിന് ബഹ്‌റനില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 42 വയസുകാരന്‍,  5) ജൂണ്‍13 ന് കുവൈറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 68 വയസുകാരന്‍, 6) ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 28 വയസുകാരന്‍,  7)  ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 43 വയസുകാരന്‍,  8)  ജൂണ്‍ 10ന് റിയാദില്‍ നിന്നും എത്തിയ തോന്ന്യാമല സ്വദേശിയായ 32 വയസുകാരന്‍,  9)  ജൂണ്‍ മൂന്നിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 56 വയസുകാരന്‍,  10) ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശിനിയായ ഒരു വയസുകാരി, 11) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ ഈസ്റ്റ് ഓതറ സ്വദേശിയായ 52 വയസുകാരന്‍ എന്നിവരാണ് ഇന്ന്  രോഗം സ്ഥിരീകരിച്ച് ജില്ലയിലുളളവര്‍.

ജില്ലയില്‍ ഇതുവരെ ആകെ 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും  കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.

കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്  ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേരും കോട്ടയം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ നാലു പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 52 ആണ്. നിലവില്‍ ജില്ലയില്‍ 107 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 104 പേര്‍ ജില്ലയിലും മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 45 പേരും  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറു പേരും  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും  റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 60 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.  ജില്ലയില്‍ ആകെ 125 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 20 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 567 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3381 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1168 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 91 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 228 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5116 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 131 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1061 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 189 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 11751 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  339 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 156 എണ്ണം പൊസിറ്റീവായും 10557 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 761 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 74 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 138 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  1245 കോളുകള്‍ നടത്തുകയും 138 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

0
കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല്...

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി

0
മലപ്പുറം : എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന...

അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

0
തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ...

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ് ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ യുവതി

0
കൊച്ചി : കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍...