പത്തനംതിട്ടയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 56 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (മൂന്നാളം, കരുവാറ്റ) 2
2.പന്തളം (കുരമ്പാല, പൂഴിക്കാട്, കടയ്ക്കാട്) 4
3.പത്തനംതിട്ട (വലഞ്ചുഴി) 1
4.തിരുവല്ല (തിരുമൂലപുരം, കാവുംഭാഗം, പാലിയേക്കര, തിരുവല്ല) 5
5.ആറന്മുള (ഇടയാറന്മുള, മാലക്കര, കുറിച്ചിമുട്ടം) 7
6.ഇലന്തൂര്‍ (ഇലന്തൂര്‍) 1
7.ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 1
8.ഏഴംകുളം (ഏനാത്ത്, എഴംകുളം) 3
9.എഴുമറ്റൂര്‍ (തെള്ളിയൂര്‍) 1
10.കടപ്ര (പരുമല) 1
11.കലഞ്ഞൂര്‍ (പുന്നമൂട്, കൂടല്‍) 2
12.കൊടുമണ്‍ (ഇടത്തിട്ട) 1
13.കോയിപ്രം (കുമ്പനാട്) 3
14.കോന്നി 2
15.കോട്ടാങ്ങല്‍ (കോട്ടങ്ങല്‍) 2
16. കുളനട 1
17.കുന്നന്താനം (പാലയ്ക്കത്തകിടി) 1
18.കുറ്റൂര്‍ (തെങ്ങേലി) 1
19. മലയാലപ്പുഴ 1
20. മല്ലപ്പുഴശ്ശേരി (കുഴിക്കാല) 1
21. പളളിക്കല്‍ (പഴംകുളം, 14-ാം മൈല്‍) 2
22. പന്തളം-തെക്കേക്കര (പറന്തല്‍) 1
23. പെരിങ്ങര (പെരിങ്ങര) 1
24. റാന്നി (ചേത്തക്കല്‍, റാന്നി) 2
25. റാന്നി പഴവങ്ങാടി (മക്കപ്പുഴ, ഐത്തല, ചെല്ലക്കാട്) 5
26. റാന്നി-പെരുനാട് (നിലയ്ക്കല്‍, റാന്നി പെരുനാട്) 2
27. തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 3
28. വടശ്ശേരിക്കര (കുമ്പ്‌ളാംപൊയ്ക, വടശ്ശേരിക്കര) 3
29. വള്ളിക്കോട് (നരിയാപുരം) 1

ജില്ലയില്‍ ഇതുവരെ ആകെ 59258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53553 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 15.03.2021ന് രോഗബാധ സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (40) 17.03.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) മലയാലപ്പുഴ സ്വദേശി (88) 18.03.2021ന് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 175 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57305 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1587 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1360 പേര്‍ ജില്ലയിലും 227പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 63
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 26
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 34
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 9
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 18
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 4
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 14
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1106
10. സ്വകാര്യ ആശുപത്രികളില്‍ 74
ആകെ 1352

ജില്ലയില്‍ 2513 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2648 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3097 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 198 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 69 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8258 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 206708, 473, 207181.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 192629, 198, 192827.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40859, 92, 40951.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7011, 34, 7045.
6 സി.ബി.നാറ്റ് പരിശോധന 631 , 0, 631.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 447447, 797, 449120.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 253194, 1860, 256633.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 700641, 2657, 705753.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2657 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1243 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.4 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 76 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 308 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...