പത്തനംതിട്ടയില്‍ ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു – കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ മേയ് 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (19) ഒരു കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍നിന്ന് മേയ് 13ന് എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ അഞ്ചു പേര്‍ രോഗികളായിട്ടുണ്ട്.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒന്‍പതു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 21 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2388 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 289 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 11 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 253 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 2688 പേര്‍ നിരീക്ഷണത്തിലാണ്.  ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 78 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 553 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  162 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 5768 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  160 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 22 എണ്ണം പൊസിറ്റീവായും 5283 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 290 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 136 ടീമുകള്‍ ഇന്ന്  ആകെ 16860 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 15 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 14744 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 12 കോളുകള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍9205284484). എട്ടു കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, രണ്ടു കോളുകള്‍ മെഡിക്കല്‍ ആവശ്യങ്ങളുമായും, രണ്ടു കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ടുമായും ബന്ധപ്പെട്ടവ ആയിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന്  18 കോളുകള്‍ ലഭിച്ചു. ഇവയില്‍ ആറ് എണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു. 261 പേര്‍ ഇന്ന്  തിരിച്ചു പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  348 കോളുകള്‍ നടത്തുകയും, 53പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് മൂന്ന് സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. 16 നഴ്‌സുമാരും, 53 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 69 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. രണ്ടു ഡോക്ടര്‍മാരും, മൂന്നു നഴ്‌സുമാരും, 31 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 35 പേര്‍ക്ക് ഡെങ്കി അവയര്‍നസ് പരിശീലനം നല്‍കി. ജില്ലയിലെ ആദ്യ കോവിഡ് ഒന്നാംനിര ചികിത്സാകേന്ദ്രം റാന്നി മേനാംതോട്ടം ആശുപത്രിയില്‍ മേയ് 20ന് പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ വകുപ്പ്, റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് (ബില്‍ഡിംഗ്‌സ്) വകുപ്പ്, എന്നീ വകുപ്പുകള്‍ സഹകരിച്ചാണ് ഒന്നാംനിര ചികിത്സാകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...