Wednesday, June 26, 2024 4:45 pm

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മേയ് 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (9) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒരാളും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആരും ഐസൊലേഷനില്‍ ഇല്ല.
ജില്ലയില്‍ നാലു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ന്  പുതിയതായി ആരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടില്ല.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം പുതുതായി ആരേയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. രോഗബാധ പൂര്‍ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 189 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരും നിലവില്‍ നിരീക്ഷണത്തില്‍ ഇല്ല. മറ്റ് ജില്ലകളില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ ഒരു സെക്കന്‍ഡറി കോണ്‍ടാക്ട് ജില്ലയില്‍ ഹോം ഐസൊലേഷനില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 540 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 26 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 101 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 19 പേരും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഒരാളെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 567 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 35 കോവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചു. ഇവയില്‍ ആകെ 161 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  48 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4576 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 95 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 4289 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 100 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 148 ടീമുകള്‍ ഇന്ന്  ആകെ 15868 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 27 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 13740 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 27 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 13 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍9205284484). ഇവയില്‍ 11 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതും, രണ്ടു കോളുകള്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ഇതുവരെ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 224 കോളുകളും, നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 196 കോളുകളും ലഭിച്ചു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് 33 കോളുകള്‍ ലഭിച്ചു. ഇവയില്‍ ആറു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, 27 കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 611 പേര്‍ ഇന്ന് തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  491 കോളുകള്‍ നടത്തുകയും 28 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നതിന്റെ ഭാഗമായി ഇന്ന്  132 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

ഇന്ന്  അഞ്ച് സെഷനുകളിലായി പരിശീലന പരിപാടികള്‍ നടന്നു. മൂന്നു ഡോക്ടര്‍മാരും, 42 നഴ്‌സുമാരും, 35 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 80 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ഇതുവരെ 611 ഡോക്ടര്‍മാര്‍ക്കും, 1486 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3579 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പിപിഇ പരിശീലനവും, 250 ഡോക്ടര്‍മാര്‍ക്കും, 374 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐസിയു/വെന്റിലേറ്റര്‍ പരിശീലനവും 13 ഡോക്ടര്‍മാരും, 29 നഴ്‌സുമാരും, മൂന്നു ഫാര്‍മസിസ്റ്റ്, 25 അറ്റന്‍ഡര്‍മാര്‍ 112 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ആകെ 182 പേര്‍ക്ക് സിസിസി/ സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്.

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുമായി ജില്ലാ കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വ്യക്തികളുടെ ക്വാറന്റൈന്‍, കോവിഡ് ഇതര രോഗങ്ങളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി ; യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി...

ലോക ലഹരി വിരുദ്ധ ദിനം ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി

0
റാന്നി : ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി....

സിപിഎം പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസ് ; 6 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ്...

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി...

സിഎൻജിക്കായി പുതിയ ട്രേഡ്‍മാർക്കുകൾ ഫയൽ ചെയ്ത് ഹ്യുണ്ടായി

0
സിഎൻജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണെന്നാണ് വിൽപ്പന കണക്കുകൾ...