പത്തനംതിട്ടയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 286 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, മൂന്നാളം, അടൂര്‍) 8
2 പന്തളം 6
3 പത്തനംതിട്ട (വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, കുമ്പഴ, കൊടുന്തറ, അഴൂര്‍, കൊന്നമൂട്, ചുരുളികോട്, ആനപ്പാറ, കല്ലറകടവ്) 35
4 തിരുവല്ല (തിരുമൂലപുരം, മുത്തൂര്‍, ചുമത്ര, തുകലശേരി, പാലിയേക്കര, ആലുംതുരുത്തി, കാവുംഭാഗം) 23
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 8
6 ആറന്മുള (എരുമക്കാട്, ആറാട്ടുപ്പുഴ വല്ലന) 6
7 അരുവാപുലം (വകയാര്‍, ഐരവണ്‍, അരുവാപുലം) 4
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 2
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം (പുതുവല്‍, മങ്ങാട്, മാരൂര്‍) 9
13 ഏറത്ത് 4
14 ഇരവിപേരൂര്‍ (വളളംകുളം, ഓതറ) 6
15 ഏഴംകുളം (വയല, തേപ്പുപാറ, നെടുമണ്‍, കോട്ടമുകള്‍, ഏനാത്ത്, കൈതപ്പറമ്പ്, പറക്കോട്) 23
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 6
17 കടപ്ര 4
18 കലഞ്ഞൂര്‍ 3
19 കല്ലൂപ്പാറ 5
20 കവിയൂര്‍ 2
21 കൊടുമണ്‍ 2
22 കോന്നി (മങ്ങാരം, പയ്യനാമണ്‍, അട്ടച്ചാക്കല്‍, എലിയറയ്ക്കല്‍) 8
23 കൊറ്റനാട് 2
24 കോട്ടാങ്ങല്‍ 1
25 കുളനട (മാന്തുക, കുളനട, തുമ്പമണ്‍ താഴം, ഉളനാട്) 28
26 കുന്നന്താനം 5
27 കുറ്റൂര്‍ 6
28 മലയാലപ്പുഴ (കുമ്പളാംപോയ്ക, കുമ്പഴ, മലയാലപ്പുഴ-ഏറം) 6
29 മല്ലപ്പളളി 5
30 മെഴുവേലി 1
31 മൈലപ്ര 5
32 നാറാണംമൂഴി 2
33 നാരങ്ങാനം 2
34 നെടുമ്പ്രം 1
35 നിരണം (നിരണം, മാന്നാര്‍) 7
36 ഓമല്ലൂര്‍ (വാഴമുട്ടം, പുലിപ്ര, ഓമല്ലൂര്‍) 7
37 പളളിക്കല്‍ (ചെറുപുഞ്ച, തോട്ടുവ, 14-ാം മൈല്‍, പഴകുളം) 8
38 പന്തളം-തെക്കേക്കര (തട്ട, പന്തളം-തെക്കേക്കര) 9
39 പെരിങ്ങര 1
40 പ്രമാടം (ഇളകൊളളൂര്‍, വി-കോട്ടയം, മല്ലശേരി) 7
41 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 3
42 റാന്നി-അങ്ങാടി (നെല്ലിയ്ക്കാമണ്‍, വലിയകാവ്) 8
43 റാന്നി-പഴവങ്ങാടി 5
44 തണ്ണിത്തോട് 4
45 തോട്ടപ്പുഴശേരി 2
46 തുമ്പമണ്‍ 1
47 വടശേരിക്കര 4
48 വളളിക്കോട് 2
49 മറ്റ് ജില്ലക്കാര്‍ 28

ജില്ലയില്‍ ഇതുവരെ ആകെ 9278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6735 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഒക്ടോബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച പെരിങ്ങനാട് സ്വദേശിനി (68) ഒക്ടോബര്‍ അഞ്ചിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

2) സെപ്റ്റംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച കോന്നി, മങ്ങാരം സ്വദേശിനി (72) ഒക്ടോബര്‍ നാലിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

3) ഒക്ടോബര്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച കുരമ്പാല തെക്ക് സ്വദേശി (76)ഒക്ടോബര്‍ അഞ്ചിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

4) തിരുവല്ല സ്വദേശിനി (91) ഒക്ടോബര്‍ അഞ്ചിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 61 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 119 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6732 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2482 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2369 പേര്‍ ജില്ലയിലും, 113 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 168 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 101 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 59 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 68 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 125 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 65 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 56 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 46 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 73 പേരും, നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 41 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 1242 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 111 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 2180 പേര്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 14333 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2344 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3599 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 134 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 187 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20276 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 79600, 1096, 80696.
2 ട്രൂനാറ്റ് പരിശോധന 2372, 27, 2399.
3 സി.ബി.നാറ്റ് പരിശോധന 75, 0, 75.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 44791, 1566, 46375.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 127323, 2689, 130012.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 960 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3649 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2192 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.66 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.79 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1203 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...