24.6 C
Pathanāmthitta
Sunday, November 29, 2020 10:58 pm
Advertisment

പത്തനംതിട്ടയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 07

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 342 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.

Advertisement

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (ആനന്ദപ്പളളി, അടൂര്‍, കണ്ണംകോട്, കരുവാറ്റ, പന്നിവിഴ, മൂന്നാളം) 21
2 പന്തളം (പന്തളം, പൂഴിക്കാട്, മങ്ങാരം, കടയ്ക്കാട്, കുരമ്പാല, തോന്നല്ലൂര്‍) 25
3 പത്തനംതിട്ട (പത്തനംതിട്ട, കുമ്പഴ, വെട്ടിപ്രം, നന്നുവക്കാട്, മാക്കാംകുന്ന്, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍) 39
4 തിരുവല്ല (തിരുവല്ല, കാവുംഭാഗം, തുകലശ്ശേരി, തിരുമൂലപുരം, പാലിയേക്കര, ആലുംതുരുത്തി, മഞ്ഞാടി) 27
5 ആറന്മുള 5
6 അരുവാപ്പുലം 2
7 അയിരൂര്‍ 3
8 ചെറുകോല്‍ 3
9 ചിറ്റാര്‍ 3
10 ഏനാദിമംഗലം (ഏനാദിമംഗലം, പുതുവല്‍, മാരൂര്‍) 8
11 ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്, വയല) 14
12 ഇരവിപേരൂര്‍ 7
13 ഏഴംകുളം (ഏനാത്ത്, കൈതപ്പറമ്പ്, അറുകാലിയ്ക്കല്‍, നെടുമണ്‍) 9
14 എഴുമറ്റൂര്‍ 2
15 കടമ്പനാട് (കടമ്പനാട്, കനകപ്പാലം, പാകിസ്ഥാന്‍ മുക്ക്, മണ്ണടി, തുവയൂര്‍ സൗത്ത്, താഴം) 18
16 കടപ്ര (മാന്നാര്‍, കടപ്ര, പരുമല) 9
17 കലഞ്ഞൂര്‍ 6
18 കല്ലൂപ്പാറ 4
19 കവിയൂര്‍ 6
20 കൊടുമണ്‍ 6
21 കോയിപ്രം 7
22 കോന്നി 5
23 കൊറ്റനാട് 7
24 കോട്ടാങ്ങല്‍ 1
25 കുളനട (കുളനട, കൈപ്പുഴ, മാന്തുക) 8
26 കുന്നന്താനം 3
27 കുറ്റൂര്‍ 5
28 മലയാലപ്പുഴ 7
29 മല്ലപ്പളളി 1
30 മല്ലപ്പുഴശ്ശേരി 3
31 മെഴുവേലി 2
32 മൈലപ്ര 2
33 നാറാണംമൂഴി 3
34 നാരങ്ങാനം 5
35 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 14
36 നിരണം (നിരണം, മാന്നാര്‍) 2
37 ഓമല്ലൂര്‍ (പുത്തന്‍പീടിക, ചീക്കനാല്‍, ഓമല്ലൂര്‍) 12
38 ഓതറ 2
39 പളളിക്കല്‍ (പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം, മേലൂട്, മുണ്ടപ്പളളി) 17
40 പന്തളം-തെക്കേക്കര (കീരുകുഴി, മല്ലിക, പറന്തല്‍, മന്നംനഗര്‍,തട്ട, പൊങ്ങലടി) 12
41 പ്രമാടം 4
42 റാന്നി (റാന്നി, ഉതിമൂട്, പുതുശേരിമല, മന്ദിരം, തോട്ടമണ്‍, മുണ്ടപ്പുഴ) 9
43 റാന്നി-അങ്ങാടി 4
44 റാന്നി-പഴവങ്ങാടി 3
45 റാന്നി-പെരുനാട് 4
46 തണ്ണിത്തോട് 1
47 തോട്ടപ്പുഴശ്ശേരി 3
48 തുമ്പമണ്‍ 3
49 വടശ്ശേരിക്കര 7
50 വളളിക്കോട് 5
51 വെച്ചൂച്ചിറ 6
52 മറ്റ് ജില്ലക്കാര്‍ 9

ജില്ലയില്‍ ഇതുവരെ ആകെ 9671 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7077 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നിന്  രോഗബാധ സ്ഥിരീകരിച്ച മല്ലപ്പുഴശ്ശേരി സ്വദേശി (64) ഒക്ടോബര്‍ ഏഴിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. ശ്വാസകോശ കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 62 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 138 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6870 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2736 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2617 പേര്‍ ജില്ലയിലും 119 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 189
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 107
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 67
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 79
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 142
6 പെരുനാട് കാര്‍മ്മല്‍ സിഎസ്എല്‍ടിസി 71
7 പത്തനംതിട്ട ജിയോ സിഎസ്എല്‍ടിസി 62
8 ഇരവിപേരൂര്‍ യാഹിര്‍ സിഎസ്എല്‍ടിസി 51
9 അടൂര്‍ ഗ്രീന്‍വാലി സിഎസ്എല്‍ടിസി 62
10 നെടുമ്പ്രം സിഎസ്എല്‍ടിസി 55
11 മല്ലപ്പളളി സിഎസ്എല്‍ടിസി 42
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1297
13 സ്വകാര്യ ആശുപത്രികളില്‍ 107
ആകെ 2331

ജില്ലയില്‍ 14470 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2369 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3649 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 157 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20488 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത് , ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 80696, 994, 81690
2, ട്രൂനാറ്റ് പരിശോധന, 2399, 34, 2433
3, സി.ബി.നാറ്റ് പരിശോധന, 75, 0, 75
4, റാപ്പിഡ് ആന്റിജന്‍ പരിശോധന , 46375, 1291, 47648
5, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
ആകെ ശേഖരിച്ച സാമ്പിളുകള്‍, 130012, 2319 , 132331

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1200 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3519 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2155 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.64 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.94 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 38 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 107 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1127 കോളുകള്‍ നടത്തുകയും 7 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് നി​ക്ഷേ​പ​ക സ​മ​രം നാ​ളെ അ​വ​സാ​നി​പ്പിക്കുമെന്ന് ആക്ഷന്‍ കൌണ്‍സില്‍

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആക്ഷന്‍ കൌണ്‍സിലിന്റെ നേത്രുത്വത്തില്‍ നടത്തിവന്നിരുന്ന സമരം നാളെ നിരുപാധികം അവസാനിപ്പിക്കുകയാണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് 50 ദി​വ​സ​മാ​യി വ​ക​യാ​റി​ലെ ഹെ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​വ​ന്ന...

ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മോ​ദി ഭ​ര​ണ​കൂ​ടം തീ​ക്ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം:  ക​ന​ത്ത മ​ഞ്ഞി​ലും ത​ണു​പ്പി​ലും രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മോ​ദി ഭ​ര​ണ​കൂ​ടം തീ​ക്ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ഡ​ല്‍​ഹി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ്,...

തടസ്സങ്ങള്‍ നീങ്ങി ; പുതിയ നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങൾ നല്‍കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരാമായി കാർഷിക നിയമങ്ങൾ...

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തിരക്കിലാണ് ; മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട്….

കോന്നി : കോന്നിയിലെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി തിരക്കിലാണ്. കാരണം മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട് പതിനെട്ടാം വാർഡിലെ സാരഥി മേപ്പുറത്ത് വീട്ടിൽ ബാലചന്ദ്രന്. ബാലചന്ദ്രൻ ഇരുപത്തഞ്ച് വർഷത്തോളമായി തന്റെ തൊഴിൽ സ്വീകരിച്ചിട്ട്. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും...
Advertisment