പത്തനംതിട്ട ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു – കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ക്  സമ്പര്‍ക്കത്തിലൂടെയാണ്  രോഗം ബാധിച്ചറ്റത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) തിരുവല്ല, അഴിയിടത്തുചിറ സ്വദേശിയായ ഗീവര്‍ഗീസ് മത്തായി (68) ഓഗസ്റ്റ് 30 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
2) മുത്തൂര്‍ സ്വദേശി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
3) നീര്‍വിളാകം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
4) തോന്നലൂര്‍ സ്വദേശി (4). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
5) പെരിങ്ങനാട് സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
6) മുടിയൂര്‍കോണം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
7) പഴകുളം സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
8) കോന്നി സ്വദേശി (90). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
9) നെടുമ്പ്രം സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10) നെടുമ്പ്രം സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
11) വെണ്ണിക്കുളം സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) തിരുവല്ല, വാഴക്കുളം സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 3463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2118 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 20 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 106 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2588 ആണ്. പത്തനംതിട്ട ജില്ലക്കാരായ 852 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 811 പേര്‍ ജില്ലയിലും, 41 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 204 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 104 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 128 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 192 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 57 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 49 പേരും, ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 34 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 831 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 8834 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1296 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1923 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 48 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 12053 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 167 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 901 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.60 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 48 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1230 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...

‘ഡി.വൈ.എഫ്.ഐ അംഗമാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’; ഡ്രൈവർ വിവാദത്തിൽ കെ.എ. തുളസിയുടെ മറുപടി

0
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി...

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...