വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ ആ​റാം​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി: വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ ആ​റാം​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍. സം​സ്ഥാ​നം ഉ​ള്‍​പ്പെടെ ഇന്ത്യ​യി​ലേ​ക്ക് ര​ണ്ട് മാ​സ​ത്തി​നു​ള​ളി​ല്‍ 1,561 സ​ര്‍​വീ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ബ​ഹ്‌​റൈ​ന്‍, ഖ​ത്ത​ര്‍, യു​എ​ഇ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ അ​ധി​ക സ ര്‍വീസുകള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍. നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി 39 വി​മാ​ന​ങ്ങ​ളാ​ണ് യാത്രക്കാരുമായി എ​ത്തു​ക. ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് 10 സ​ര്‍​വീ​സു​ക​ളും സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് ഒ​ന്‍പത് സര്‍വീസുകളാണ് ഉ​ള്ള​ത്. ഈ ​മാ​സം 14 വ​രെ സൗ​ദി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഷെ​ഡ്യൂ​ള്‍ ചെ​യ്ത 19 വി​മാ​ന​ങ്ങ​ളി​ല്‍ ഒ​ന്‍പ​ത് സ​ര്‍​വീ​സു​ക​ളും കേരള​ത്തി​ലേ​ക്കാ​ണ്. മൂ​ന്ന് വി​മാ​ന​ങ്ങ​ള്‍ ക​രി​പ്പൂ​രി​ലേ​ക്കും മൂ​ന്നെ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ര​ണ്ട് സ​ര്‍​വീ​സു​ക​ള്‍ കൊച്ചി​യി​ലേ​ക്കും ഒ​രെ​ണ്ണം ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ ദ​മാ​മി​ല്‍ നി​ന്നും 13ന് ​റി​യാ​ദി​ല്‍ നി​ന്നു​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യി വി​മാ​ന​ങ്ങ​ള്‍ കരിപ്പൂ​രി​ലെ​ത്തു​ക. നാ​ല് ,13 തീ​യ​തി​ക​ളി​ല്‍ ദ​മാ​മി​ല്‍ നി​ന്നും ഏ​ഴാം തീ​യ​തി റി​യാ​ദി​ല്‍ നി​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​മാ​ന​ങ്ങ​ള്‍ എ​ത്തു​ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...