പത്തനംതിട്ടയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 115 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, ചെറുപുഞ്ച, പറക്കോട്, ആനന്ദപ്പളളി, പന്നിവിഴ) 9
2 പന്തളം 1
3 പത്തനംതിട്ട (കുമ്പഴ, പത്തനംതിട്ട) 3
4 തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി) 3
5 ആനിക്കാട് 1
6 ആറന്മുള 1
7 ചിറ്റാര്‍ 1
8 ഏറത്ത് (മണക്കാല, നെല്ലിമുകള്‍) 2
9 ഏനാദിമംഗലം 1
10 ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 2
11 ഏഴംകുളം (കൈതപ്പറമ്പ്, നെടുമണ്‍, ഏനാത്ത്, അറുകാലിക്കല്‍ വെസ്റ്റ്) 17
12 കടമ്പനാട് (മണ്ണടി, കടമ്പനാട്) 2
13 കടപ്ര 1
14 കലഞ്ഞൂര്‍ (കൂടല്‍) 5
15 കൊടുമണ്‍ (കൊടുമണ്‍, ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്) 9
16 കോന്നി (വെളളപ്പാറ, മങ്ങാരം, പെരിഞൊട്ടയ്ക്കല്‍) 3
17 കോഴഞ്ചേരി (കോഴഞ്ചേരി, മേലൂകര) 3
18 കുളനട (കുളനട, ഉളനാട്) 2
19 കുന്നന്താനം 1
20 കോയിപ്രം(പുല്ലാട്, കുമ്പനാട്) 2
21 കുറ്റൂര്‍ (വെസ്റ്റ് ഓതറ) 2
22 മലയാലപ്പുഴ (താഴം, മലയാലപ്പുഴ) 4
23 മൈലപ്ര (മൈലപ്ര) 2
24 നാറാണംമൂഴി (തോമ്പിക്കണ്ടം) 3
25 നെടുമ്പ്രം 1
26 നിരണം 1
27 പള്ളിക്കല്‍ (പഴകുളം) 3
28 പന്തളം-തെക്കേക്കര (കീരുകുഴി, തട്ടയില്‍) 2
29 പെരിങ്ങര 1
30 പ്രമാടം (വി-കോട്ടയം) 2
31 പുറമറ്റം (പുറമറ്റം) 4
32 റാന്നി 1
33 റാന്നി പെരുനാട് (പമ്പ) 21
34 തോട്ടപ്പുഴശേരി (കുറിയന്നൂര്‍, മാരാമണ്‍) 2
35 വടശേരിക്കര (ചെറുകുളഞ്ഞി) 3

ജില്ലയില്‍ ഇതുവരെ ആകെ 21841 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17850 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 26 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 160 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19471 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2239 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2105 പേര്‍ ജില്ലയിലും 134 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 153
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 35
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 103
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 146
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 166
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 47
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 65
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 65
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 71
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1092
11 സ്വകാര്യ ആശുപത്രികളില്‍ 78
ആകെ 2021

ജില്ലയില്‍ 3903 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2197 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4084 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 82 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 127 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10184 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 123227, 1107, 124334.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 106931, 1140, 108071.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 5710, 345, 6055.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4158, 32, 4190.
6 സി.ബി.നാറ്റ് പരിശോധന 298, 7, 305.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 240809, 2631, 243440.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1478 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4109 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2375 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.48 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.37 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 54 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 84 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1136 കോളുകള്‍ നടത്തുകയും എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...