പത്തനംതിട്ടയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 670 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, പോത്രാട്, അടൂര്‍ പന്നിവിഴ, ആനന്ദപ്പള്ളി, കരുവാറ്റ) 25
2 പന്തളം (മുടിയൂര്‍കോണം, കുരമ്പാല, തോന്നല്ലൂര്‍, കടയ്ക്കാട്, മങ്ങാരം, പൂഴിക്കാട്, പാറ്റൂര്‍) 23
3 പത്തനംതിട്ട (കുമ്പഴ, കുലശേഖരപതി, നന്നുവക്കാട്, അഴൂര്‍, വലഞ്ചുഴി, പേട്ട, മേലെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍) 55
4 തിരുവല്ല (പെരുന്തുരുത്തി, കാവുംഭാഗം, മതില്‍ഭാഗം, ചുമത്ര, മഞ്ഞാടി, മുത്തൂര്‍) 19
5 ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 3
6 ആറന്മുള (കിടങ്ങന്നൂര്‍, ഇടയാറന്മുള, നാല്‍ക്കാലിക്കല്‍) 5
7 അരുവാപുലം (കല്ലേലി, കൊക്കാത്തോട്, ഊട്ടൂപ്പാറ, കുമ്മണ്ണൂര്‍, ഐരവണ്‍) 26
8 അയിരൂര്‍ (കാഞ്ഞീറ്റുകര, കൈതകോടി, ഇടപ്പാവൂര്‍, തടിയൂര്‍) 11
9 ചെന്നീര്‍ക്കര (ഊന്നുകല്‍, പ്രക്കാനം, ചെന്നീര്‍ക്കര, മുട്ടത്തുകോണം) 17
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ചിറ്റാര്‍ (ചിറ്റാര്‍ പാമ്പിനി) 6
12 ഏറത്ത് (തുവയൂര്‍, പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്, മണക്കാല, ചൂരക്കോട്) 13
13 ഇലന്തൂര്‍ (പരിയാരം, ഇലന്തൂര്‍) 4
14 ഏനാദിമംഗലം (ചായലോട്, പുതംങ്കര, കുന്നിട, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 13
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 53
16 ഏഴംകുളം (തേപ്പുപാറ, ഏനാത്ത്, ഇളങ്ങമംഗലം, നെടുമണ്‍, പുതുമല) 20
17 എഴുമറ്റൂര്‍ (ചാലാപ്പളളി, എഴുമറ്റൂര്‍) 5
18 കടമ്പനാട് (കടമ്പനാട് സൗത്ത്, തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 17
19 കടപ്ര (പരുമല, കടപ്ര) 9
20 കലഞ്ഞൂര്‍ (അതിരുങ്കല്‍, നെടുമണ്‍കാവ്, ഇടത്തറ, കൂടല്‍) 9
21 കല്ലൂപ്പാറ (പുതുശ്ശേരി, ചെങ്ങരൂര്‍) 2
22 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 9
23 കൊടുമണ്‍ (ഇടത്തിട്ട, ചന്ദനപ്പളളി, ഒറ്റതേക്ക്, ഐക്കാട്, കൊടുമണ്‍) 24
24 കോയിപ്രം (വരയന്നൂര്‍, പുല്ലാട്, കോയിപ്രം) 6
25 കോന്നി (വകയാര്‍, മങ്ങാരം, പയ്യനാമണ്‍, കോന്നി, എലിയറയ്ക്കല്‍) 22
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 3
28 കോഴഞ്ചേരി (കോഴഞ്ചേരി, മേലുകര, തെക്കേമല) 4
29 കുളനട (ഉളനാട്, കൈപ്പുഴ നോര്‍ത്ത്, ഉള്ളന്നൂര്‍) 8
30 കുന്നന്താനം (മാന്താനം, ആഞ്ഞിലിത്താനം, കുന്നന്താനം) 3
31 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍, വെസ്റ്റ് ഓതറ) 6
32 മലയാലപ്പുഴ (പുതുക്കുളം, ഏറം, മലയാലപ്പുഴ, താഴം, കിഴക്കുപുറം) 13
33 മല്ലപ്പളളി (കീഴ്‌വായ്പ്പൂര്‍, മല്ലപ്പള്ളി) 7
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, നെല്ലിക്കാല, കാരംവേലി, കുഴിക്കാല) 16
35 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട) 9
36 മൈലപ്ര (മൈലപ്ര) 4
37 നാറാണമ്മൂഴി (തോമ്പിക്കണ്ടം, അടിച്ചിപ്പുഴ, കക്കുടുമണ്‍) 14
38 നെടുമ്പ്രം (നെടുമ്പ്രം) 2
39 നിരണം (നിരണം) 7
40 ഓമല്ലൂര്‍ (പൈവളളിഭാഗം, പന്ന്യാലി, വാഴമുട്ടം, പുത്തന്‍പീടിക, ഓമല്ലൂര്‍) 18
41 പളളിക്കല്‍ (മുണ്ടപ്പളളി, മേലൂട്, പഴകുളം, പോത്തടി, പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം) 23
42 പന്തളം-തെക്കേക്കര (പെരുമ്പുളിയ്ക്കല്‍, പാറക്കര, തട്ട, ഭഗവതിക്കുംപടിഞ്ഞാറ്, മങ്കുഴി, ഇടമാലി) 18
43 പെരിങ്ങര (മേപ്രാല്‍, കാരയ്ക്കല്‍, പെരിങ്ങര) 11
44 പ്രമാടം (ഇളപ്പുപാറ, തെങ്ങുംകാവ്, മല്ലശ്ശേരി, വകയാര്‍, വെള്ളപ്പാറ, വി-കോട്ടയം) 19
45 പുറമറ്റം (വെണ്ണിക്കുളം, പടുതോട്, നാരകത്താണി) 8
46 റാന്നി (പുതുശ്ശേരിമല, തോട്ടമണ്‍, കരിമ്പിലാവ്, ഉതിമൂട്) 11
47 റാന്നി പഴവങ്ങാടി (കാരികുളം, ചേത്തയ്ക്കല്‍, ഐത്തല, മക്കപ്പുഴ, ചെല്ലക്കാട്, ഇടമണ്‍) 9
48 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, പുല്ലൂപ്രം, വലിയകാവ്) 8
49 റാന്നി പെരുനാട് (മണക്കയം, മാമ്പാറ, കൂനംകര) 12
50 സീതത്തോട് (സീതത്തോട്, ആങ്ങമുഴി, സീതക്കുഴി) 5
51 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 9
52 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, ചിറയിറമ്പ്, തോട്ടപ്പുഴശ്ശേരി) 5
53 തുമ്പമണ്‍ (തുമ്പമണ്‍, മുട്ടം) 6
54 വടശ്ശേരിക്കര (വടശ്ശേരിക്കര, മണിയാര്‍, മാടമണ്‍, കുമ്പളാംപൊയ്ക) 16
55 വളളിക്കോട് (വളളിക്കോട്, ഞക്കുനിലം, നരിയാപുരം) 7
56 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, മണ്ണടിശാല) 10
57 മറ്റ് ജില്ലക്കാര്‍ 4

ജില്ലയില്‍ ഇതുവരെ ആകെ 49995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 44671 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 17.01.2021ന് രോഗബാധ സ്ഥിരീകരിച്ച കൊക്കാത്തോട് സ്വദേശിനി (51) 05.02.2021-ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) കോന്നി സ്വദേശിനി (29) 09.02.2021-ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 571 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 43564 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6134 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5844 പേര്‍ ജില്ലയിലും 290 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 153
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 51
4 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 122
5 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 86
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 97
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 30
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 46
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 118
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 41
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 31
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5167
9 സ്വകാര്യ ആശുപത്രികളില്‍ 180
ആകെ 6124

ജില്ലയില്‍ 11358 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3657 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3565 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 170 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18580 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 180485, 1148, 181633.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 179826, 743, 180569.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 29226, 416, 29642.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5953, 31, 5984.
6 സി.ബി.നാറ്റ് പരിശോധന 559, 3, 562.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 396534, 2341, 398875.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2088 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4429 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3363 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.14 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 65 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 658 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...