Friday, May 2, 2025 7:47 am

കോവിഡ് കെയർ ലോണുമായി ഇസാഫ് ബാങ്ക് ; 5000 രൂപ മുതൽ 30000 രൂപ വരെ വായ്പ ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപഭോക്താക്കൾക്കായുള്ള ഉദ്ധാൻ വായ്പാ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയർ വായ്പ, ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 5,000 രൂപ മുതൽ 30,000 രൂപ വരെ വായ്പ ലഭിക്കും. 34 മാസ കാലവധിയുള്ള ഈ വായ്പകൾക്ക്, തിരിച്ചടവിന് പ്രാരംഭത്തിൽ നാലു മാസം അവധിയും ലഭിക്കും. ഈ വായ്പകൾക്ക് പ്രോസസിംഗ് ഫീസ് ഈടാക്കുന്നതല്ല. ഇൻഷുറൻസ് പരിരക്ഷയും കോവിഡ് കെയർ ലോണിന്റെ സവിശേഷതയാണ്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കൾക്കും ഈ വായ്പകൾ ലഭ്യമാണ്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിലവിലുള്ള മൈക്രോബാങ്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായമായാണ് ഉദ്ധാൻ വായ്പകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രളയ കാലത്താണ് ഈ പദ്ധതി ബാങ്ക് ആദ്യമായി അവതരിപ്പിച്ചത്. ലോക്ഡൗൺ കാലയളവിന് ശേഷം ഇന്ത്യയിലുടനീളം എല്ലാ ശാഖകളിലും കോവിഡ് കെയർ ലോൺ ലഭ്യമാക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈക്ക് വാൾട്സിനെ നീക്കി മാർക്കോ റൂബിയോയെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച് ട്രംപ്

0
വാഷിങ്ടൻ : യുഎസിൽ മൈക്ക് വാൾട്സിനെ നീക്കി പകരം മാർക്കോ റൂബിയോയെ...

മലപ്പുറം മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

0
മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി....

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍...

പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ നിരോധിച്ചു

0
ഇസ്‌ലാമാബാദ്: ഇന്ത്യൻ ഗാനങ്ങൾ പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകൾ വഴി കേൾപ്പിക്കുന്നത്...