കോവിഡ് കെയർ ലോണുമായി ഇസാഫ് ബാങ്ക് ; 5000 രൂപ മുതൽ 30000 രൂപ വരെ വായ്പ ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപഭോക്താക്കൾക്കായുള്ള ഉദ്ധാൻ വായ്പാ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയർ വായ്പ, ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 5,000 രൂപ മുതൽ 30,000 രൂപ വരെ വായ്പ ലഭിക്കും. 34 മാസ കാലവധിയുള്ള ഈ വായ്പകൾക്ക്, തിരിച്ചടവിന് പ്രാരംഭത്തിൽ നാലു മാസം അവധിയും ലഭിക്കും. ഈ വായ്പകൾക്ക് പ്രോസസിംഗ് ഫീസ് ഈടാക്കുന്നതല്ല. ഇൻഷുറൻസ് പരിരക്ഷയും കോവിഡ് കെയർ ലോണിന്റെ സവിശേഷതയാണ്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കൾക്കും ഈ വായ്പകൾ ലഭ്യമാണ്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിലവിലുള്ള മൈക്രോബാങ്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായമായാണ് ഉദ്ധാൻ വായ്പകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രളയ കാലത്താണ് ഈ പദ്ധതി ബാങ്ക് ആദ്യമായി അവതരിപ്പിച്ചത്. ലോക്ഡൗൺ കാലയളവിന് ശേഷം ഇന്ത്യയിലുടനീളം എല്ലാ ശാഖകളിലും കോവിഡ് കെയർ ലോൺ ലഭ്യമാക്കും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...