ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധനവില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നേരിയ കുറവ്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 49,30,237ല്‍ എത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം 90,000നു മുകളിലായിരുന്നു.
ഇന്നലെ 1,054 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 80,776ല്‍ എത്തി. 9,90,061 പേര്‍ ചികിത്സയിലുണ്ട്. 38,59,400 പേര്‍ ഇതുവരെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 5,83,12,273 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 10,72,845 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8% ആയി കുറഞ്ഞൂ. തിങ്കളാഴ്ച വരെ ഇത് 9% ആയിരുന്നു.