ഓ​യോ റൂം ​സ്ഥാ​പ​ക​ന്‍ റി​തേ​ഷ് അ​ഗ​ര്‍​വാ​ളി​നും, സി​ഇ​ഒ സ​ന്ദീ​പ് ലോ​ധ​യ്ക്കു​മെ​തി​രെ ത​ട്ടി​പ്പി​നും ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഓ​യോ റൂം ​സ്ഥാ​പ​ക​ന്‍ റി​തേ​ഷ് അ​ഗ​ര്‍​വാ​ളി​നും, ഓ​യോ​യു​ടെ ബ്രാ​ന്‍റാ​യ വെ​ഡ്ഡിം​ഗ്സ്.​ഇ​ന്‍ സി​ഇ​ഒ സ​ന്ദീ​പ് ലോ​ധ​യ്ക്കു​മെ​തി​രെ ത​ട്ടി​പ്പി​നും ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സ്. ച​ണ്ഡീ​ഗ​ഡി​ലെ ബി​സി​ന​സു​കാ​ര​നാ​യ വി​കാ​സ് ഗു​പ്ത ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ദേ​രാ ബാ​സി പോ​ലീ​സ് ഓ​യോ​യു​ടെ ഉ​ന്ന​ത​ര്‍​ക്കെ​തി​രെ എ​ഫ്‌ഐ​ആ​ര്‍ ഇ​ട്ട​ത്.

താ​നു​മാ​യി ഓ​യോ ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ തീ​ര്‍​ത്തും നി​യ​മ​വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും, ഇ​ത് ത​ന്നെ കു​ടു​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ്വ​മാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണെ​ന്നു​മാ​ണ് വി​കാ​സ് ഗു​പ്ത ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​ന്പ​നി​ക്കെ​തി​രാ​യി വ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ ഓ​യോ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. വി​കാ​സ് ഗു​പ്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​സ വി​ല്ലാ​സ് റി​സോ​ര്‍​ട്ട്, ഓ​യോ​യു​ടെ കീ​ഴി​ലു​ള്ള വെ​ഡ്ഡിം​ഗ് വി​ഭാ​ഗ​ത്തി​ന് വി​വാ​ഹ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്താ​ന്‍ ഇ​വ​ര്‍ വി​ട്ടു ന​ല്‍​കി​യി​രു​ന്നു. അ​തി​ന്‍​റെ ക​രാ​ര്‍ 2019ല്‍ ​ഒ​പ്പി​ട്ടു. ഓ​യോ​യു​ടെ മു​ത​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ട​ക്കം സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ര്‍.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​ല​ക്ക് വ​ന്ന​തോ​ടെ ന​ഷ്ടം ഭ​യ​ന്ന ഓ​യോ, ഒ​രു നോ​ട്ടീ​സ് അ​യ​ച്ച്‌ ഏ​ക​പ​ക്ഷീ​യ​മാ​യി ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ക​രാ​റി​ലെ ചി​ല കാ​ര്യ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ചാ​ണ് ഇ​വ​ര്‍ ക​രാ​റി​ല്‍ നി​ന്നും പി​ന്‍​മാ​റി​യ​ത് എ​ന്നും വി​കാ​സ് ആ​രോ​പി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...