ഗൂഗിള്‍ ഡ്രൈവില്‍ സ്വകാര്യ ചാറ്റുകള്‍ , ഉന്നതരുമായുള്ള സ്വപ്‌നയുടെ ഫോണ്‍ചാറ്റുകള്‍ എന്‍ഐഎക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്‍ഐഎ കണ്ടെത്തി. സ്വപ്‌ന തന്നെ ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകമായി സൂക്ഷിച്ചിരുന്നവയാണ് ഇത്. ഉന്നതരുമായി പരിധി വിട്ട് നടത്തിയിട്ടുള്ള ചാറ്റ് പിന്നീട് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയായിരുന്നോ സൂക്ഷിച്ചിരുന്നത് എന്ന് സംശയമുണ്ട്. മന്ത്രിമാര്‍ അടക്കം സ്വപ്‌നയുടെ ഉന്നത തല ബന്ധങ്ങള്‍ വെളിവാക്കാന്‍ സഹായിക്കുന്ന തെളിവാകും. ഉന്നതരുമായും അവരുടെ കുടുംബങ്ങളുമായും സ്വപ്‌ന പ്രത്യേകം ബന്ധം നില നിര്‍ത്തിയിരുന്നു എന്നും ഉന്നതരുടെ ഭാര്യമാരുമായി ഷോപ്പിംഗിനും മറ്റും പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബങ്ങളുമായുള്ള ബന്ധം സ്വപ്‌ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്.

സ്വപ്‌നയും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടില്‍ പോയിരുന്നതായും ഒരു ഉന്നതന്റെ മകന്‍ സ്വപ്‌നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍ഐഎ കണ്ടെത്തിയത്. ഇതിനിടയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സ്വപ്‌ന ഫോണ്‍ ചെയ്ത സംഭവവും എന്‍.ഐ.എ. അന്വേഷിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ നമ്പറില്‍നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ ഫോണിലേക്കു വിളിച്ചെന്നാണു കണ്ടെത്തല്‍. സ്വപ്‌ന ഫോണില്‍ ബന്ധപ്പെട്ട തിരുവനന്തപുരം സ്വദേശിയായ നഴ്‌സിനു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിക്കുന്നവരുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തയാളുമായി ആശുപത്രിയില്‍നിന്നു ഫോണില്‍ സംസാരിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. സ്വപ്‌ന സുരേഷിനും കൂട്ടുപ്രതി കെ.ടി. റമീസിനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയതും ദുരൂഹമെന്നാണ് ആരോപണം. സ്വപ്‌നയ്ക്കു പിന്നാലെ അരമണിക്കൂറിനകം റമീസിനെയും ചികിത്സയ്ക്ക് എത്തിച്ചത് അസ്വാഭാവികമെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...