രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,59,377 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ പതിമൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നത്. വെറും രണ്ട് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തിയത്.

ഇന്നലെ നൂറിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 41,434 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തത്ക്കാലം വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് മുംബയ് മേയര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ 20,181 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 750 പേര്‍ ഡോക്ടര്‍മാരാണ്. ഡല്‍ഹിയിലെ ആറ് പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം ബാധിച്ചത്. നൂറിലധികം നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...

രണ്ട് മാസത്തേക്ക് 600 നോൺ എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; കരാറുകൾ ...

0
തിരുവനന്തപുരം : കെഎസ്ആർടിസി 2 മാസത്തേക്ക് 600 നോൺ എസി ബസുകൾ...

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി ; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവെച്ചു

0
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ...

സിജെപി പ്രക്ഷോഭത്തിന് പിന്തുണ ; ഭരണഘടന കൈയിലേന്തി ആസാദി യാത്രയുമായി റാപ്പർ വേടൻ

0
കൊച്ചി : ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര...