കോവിഡ് കേസുകളും മരണങ്ങളും ഉയരുന്നു ; ആർക്കും വേണ്ടാതെ വാക്സിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഡോസ് വാക്സിനാണ് കാലാവധി തീർന്ന് മാറ്റേണ്ടി വന്നത്. ഇന്നലെ സംസ്ഥാനത്താകെ 14 പേർ മാത്രമാണ് വാക്സിനെടുത്തത്. എത്ര മന്ദഗതിയിലായാലും കോവിഡ് കേസുകളുയർന്നു തുടങ്ങിയാലെങ്കിലും വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറുമായിരുന്നു. സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ പോലും വാക്സീനില്ല.

ഇന്നലെ ഒരു വാക്സീനേഷൻ കേന്ദ്രം മാത്രമാണ് സംസ്ഥാനത്താകെ സർക്കാർ മേഖലയിൽ തുറന്നത്. മുൻകരുതൽ ഡോസെടുക്കാനെത്തിയത് മൂന്ന് പേരാണ്. മൂന്നാം തരംഗം അവസാനിച്ചത് മുതൽ വാക്സീൻ ആർക്കും വേണ്ട. പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാണോയെന്ന സംശയം, വാക്സിനെടുത്തിട്ടും കോവിഡ് വരുന്നുവെന്ന പ്രശ്നം തുടങ്ങി വിമുഖതയ്ക്ക് കാരണം പലതാണ്. കോഴിക്കോട് മേഖലയിൽ, മാർച്ച് മാസത്തോടെ 300 ഡോസ് വാക്സീൻ കാലാവധി തീർന്ന് പാഴായിപ്പോയി. സർക്കാർ മേഖലയിൽ പുതിയ വാക്സീൻ എത്താതായിട്ട് ഒരു മാസത്തോളമായി. ഒരാൾക്കു വേണ്ടി, പത്തു ഡോസുള്ള ഒരു വാക്സീൻ വയൽ പൊട്ടിച്ചാൽ ബാക്കിയെല്ലാം പാഴായിപ്പോകുന്ന സങ്കീർണതയാണ്.

സംസ്ഥാനത്താകെ ഒരു ദിവസം വാക്സിനെടുക്കുന്നത് 100 പേർ പോലും തികയുന്നില്ല. കേസുകൾ ഉയർന്നതോടെ പുതിയ കൊവിഡ് മരണങ്ങളിൽ 5 എണ്ണം വീട്ടിനു പുറത്തിറങ്ങുക പോലും ചെയ്യാതിരുന്ന, മറ്റു രോഗങ്ങളുള്ളവരും പ്രായമായവരുമായ ആളുകളായിരുന്നു. ഇത് കണക്കിലെടുത്ത് ഈ പ്രായ ഗ്രൂപ്പിനെ പ്രത്യേകം ശ്രദ്ധിക്കാനും മുൻകരുതൽ ഡോസ് വാക്സിനെടുക്കാനും നിർദേശമുള്ളപ്പോഴാണ് ഈ സ്ഥിതി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....