എറണാകുളം ജില്ലയില്‍ ഇന്ന് 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 406 പേര്‍ രോഗ മുക്തി നേടി. ഇന്ന് 328 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 350 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4422 ആണ്.

2667 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 3871 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകീട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച്‌ 2226 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 204 ആദ്യ ഡോസും 1562 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 2183 ഡോസും 42 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുടിനിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 460 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 100723 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി. ജില്ലയില്‍ ഇതുവരെ 6010073 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3212967 ആദ്യ ഡോസ് വാക്‌സിനും, 2696383 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 5222527 ഡോസ് കോവിഷീല്‍ഡും 770807 ഡോസ് കൊവാക്‌സിനും 16739 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...