എറണാകുളം ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 273 പേര്‍ രോഗ മുക്തി നേടി. 159 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 312 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1955 ആണ്. 1401 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 3248 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകീട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച്‌ 2246 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 166 ആദ്യ ഡോസും 1355 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 1406 ഡോസും 835 ഡോസ് കൊവാക്‌സിനും അഞ്ച് ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 725 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 107674 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി. ജില്ലയില്‍ ഇതുവരെ 6040597 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3215876 ആദ്യ ഡോസ് വാക്‌സിനും 2717047 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 5240312 ഡോസ് കൊവിഷീല്‍ഡും 783472 ഡോസ് കൊവാക്‌സിനും 16765 ഡോസ് സുപ്ട്‌നിക് വാക്‌സിനും 48 ഡോസ് കോര്‍ബി വാക്‌സിനുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...