തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച 49 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 39 പേരും വീട്ടു നിരീക്ഷണത്തിലുള്ള 513 പേരും ചേര്‍ന്ന് 601 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 236 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,371 ആണ്.

6,62,836 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 47 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 1,889 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 758 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1067 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും 64 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയില്‍ ഇതുവരെ ആകെ 43,45,327 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 02.59% ആണ്. ജില്ലയില്‍ ഇതുവരെ 50,02,231 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,61,166 പേര്‍ ഒരു ഡോസ് വാക്സിനും 23,40,910 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയില്‍ 1,00,155 പേര്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...