Thursday, April 25, 2024 11:11 am

കെ ബി ഗണേഷ് കുമാർ പരമനാറിയാണെന്ന് ബിജെപി നേതാവ് സതീഷ് മഞ്ചല്ലൂർ

For full experience, Download our mobile application:
Get it on Google Play

പത്തനാപുരo : കെ ബി ഗണേഷ് കുമാര്‍ പരമ നാറിയെന്ന് ബിജെപി നേതാവ് സതീഷ് മഞ്ചല്ലൂര്‍. പത്തനാപുരം എംഎല്‍എയ്ക്കെതിരെ ആയൂര്‍വേദ ആശുപത്രി വിവാദവും കളക്ടറെ പൊതുവേദിയില്‍ ആക്ഷേപിച്ച സംഭവവുമൊക്കെ എടുത്തുയര്‍ത്തിയാണ് ബിജെപി നേതാവ് കടന്നാക്രമിച്ചത്. റോഡിന്റെ ശോച്യാവസ്ഥയുയര്‍ത്തി ഗണേഷ് കുമാറിനെതിരെ ബിജെപി പത്തനാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു എംഎല്‍എയെ തെറി വിളിച്ചുകൊണ്ടുള്ള സതീഷ് മഞ്ചല്ലൂരിന്റെ പ്രസംഗം.

“ഒന്നാം പിണറായി സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരനെ കൊണ്ട് കടുവത്തോട് ജംങ്ഷനില്‍ 15 മീറ്റര്‍ വീതില്‍ കിഫ്ബിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ ഈ പരമനാറി ഇപ്പോള്‍ പറയുന്നത് അഞ്ചര മീറ്റര്‍ മാത്രമെ റോഡ് പണിയാന്‍ സാധിക്കു എന്നാണ്” സതീഷ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍ ഗണേഷ്കുമാര്‍ നാട്ടില്‍ ഒരുപാട് വികസനങ്ങള്‍ ചെയ്തയാള്‍ തന്നെയാണെന്ന് അതെ വേദിയില്‍ ബിജെപിയുടെ സംസ്ഥാന നേതാവ് ബി രാധാമണി പ്രസംഗിക്കുകയും ചെയ്തു.

ഗണേഷ് കുമാര്‍ നാട്ടില്‍ വികസനമെത്തിക്കാത്തവന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി കഠിനമായി പരിശ്രമിക്കുമ്പോഴാണ് ബിജെപി സംസ്ഥാന വനിതാ നേതാവ് ഇത്തരമൊരു പരാമര്‍ശം. സംഭവം ബിജെപി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിനിടയാക്കി. ഗണേഷ് കുമാറിന്റെ അണികള്‍ രാധാമണിയുടെ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ചുരുക്കത്തില്‍ ബിജെപി സംസ്ഥാന നേതൃത്യം പ്രതിരോധത്തിലാകുമെന്നുറപ്പ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

0
ആലത്തൂര്‍ (പാലക്കാട്): ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ...

കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ...

ജെഇഇ മെയിൻ ഏപ്രിൽ സെഷന്റെ ഫലം പ്രഖ്യാപിച്ചു : കട്ട് ഓഫ് മാർക്ക് കൂട്ടി

0
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2024 സെഷൻ...

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന്...