കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട പ്രതി വെട്ടുകേസില്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദേവികുളം : കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട പ്രതി വെട്ടുകേസില്‍ പിടിയിലായി. ഇയാളുടെ കൂട്ടാളികളായ നാല് സുഹൃത്തക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ മറയൂര്‍ പുളിക്കരവയല്‍ സ്വദേശി എന്‍.സൂര്യ (24), ഇയാളുടെ കൂട്ടാളികളായ മറയൂര്‍ ചെറുവാട് സ്വദേശി കെ.അജിത്ത് (20), മറയൂര്‍ മേലാടി സ്വദേശി വി.വിനോദ് (21), കാന്തല്ലൂര്‍ മൈക്കിള്‍ഗിരി സ്വദേശികളായ എസ്.മുത്തുകുമാര്‍ (18), കെ.ഭാരതിരാജാ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശി പ്രതാപി(28)നെയാണ് ഇവര്‍ ആക്രമിച്ചത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കാപ്പ ചുമത്തി നാടുകടത്തിയിരുന്നെങ്കിലും സൂര്യ മറയൂരില്‍തന്നെ ഒളിച്ചുതാമസിക്കുകയായിരുന്നു. വെട്ടേറ്റ പ്രതാപിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഓട്ടോറിക്ഷ സുര്യക്ക്‌ വിറ്റിരുന്നു. ബാക്കി 5000 രൂപ പ്രതാപ് ആവശ്യപ്പെട്ടപ്പോള്‍ പണം തരാം എന്ന് ഫോണിലൂടെ പറഞ്ഞ് വിളിച്ചുവരുത്തി സൂര്യയും കൂട്ടാളികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ചിന്നാര്‍ ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ്‌ ഇന്‍സ്പെക്ടര്‍ പി.ടി.ബിജോയിയുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. പരിക്കേറ്റ പ്രതാപിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...