രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2,858 പേര്‍ക്ക് പുതിയതായി കോവിഡ് വൈറസ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2,858 പേര്‍ക്ക് പുതിയതായി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 4,31,19,112 ആയി.‌ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാള്‍ 6 ശതമാനം കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2841 പോസീറ്റീവ് കേസുകളും 9 മരണങ്ങളും ആയിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 11 മരണങ്ങള്‍ കൂടി പുതിയതായി രേഖപ്പെടുത്തിയതോടെ ആകെ മരണങ്ങളുടെ എണ്ണം 5,24,201 ആയും ഉയര്‍ന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സജീവ കേസുകളുടെ എണ്ണം 18,096 ആയി കുറഞ്ഞു. 508 കേസുകളുടെ കുറവാണ് സജീവ കേസുകളില്‍ ഇന്ന് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വീണ്ടെടുക്കല്‍ നിരക്ക് ഇപ്പോള്‍ 98.74% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,355 രോഗികള്‍ സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളം മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,76,815 ആയി. രാജ്യത്താകെ 15,04,734 ഡോസ് വാക്സിനാണ് പുതിയതായി നല്‍കിയത്, ഇതോടെ നല്‍കിയ ഡോസുകളുടെ ആകെ എണ്ണം 1,91,15,90,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,86,628 സാമ്ബിളുകളും പരിശോധിച്ചതായി ആരോ ഗ്യ മന്ത്രാലയം വ്യക്തമാക്കി.

899 കേസുകളുള്ള ഡല്‍ഹി, 439 കേസുകളുള്ള ഹരിയാന, 419 കേസുകളുള്ള കേരളം, 263 കേസുകളുള്ള മഹാരാഷ്ട്ര, 175 കേസുകളുള്ള ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. പുതിയ കേസുകളില്‍ 76.8% ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ തന്നെ 31.46% പുതിയ കേസുകളും ഡല്‍ഹിയില്‍ നിന്നാണ്. അതേ സമയം കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ പുതിയ കണക്ക് ഡല്‍ഹിക്ക് ആശ്വാസമാണ്. 1,032 പോസിറ്റീവ് കേസുകള്‍ ആയിരുന്നു കഴിഞ്ഞ ദിവസം ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നുത്.

അതിനിടെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയും (സിസിഎംബി) കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എംആര്‍എന്‍എ (മെസഞ്ചര്‍ ആര്‍എന്‍എ) വാക്സിന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരുന്നു. കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ഇന്ന് ലഭ്യമായ മുന്‍നിര വാക്സിന്‍ സാങ്കേതികവിദ്യകളില്‍ എംആര്‍എന്‍എ വാക്സിനുകള്‍ ആണ് മികച്ചത് എന്നാണ് വിലയിരുത്തല്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...