Tuesday, March 25, 2025 7:48 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,09,557 ആയി. 4,05,028 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

നിലവില്‍ 4,60,704 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.5 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം. ഇതുവരെ രാജ്യത്ത് 2,98,43,825 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവര്‍ 44,291.

കഴിഞ്ഞ ദിവസം രാജ്യത്ത് 19,07,216 പരിശോധനകള്‍ നടത്തി. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.37 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമായി തുടരുന്നു. രാജ്യത്തെ പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇതുവരെ 42.52 കോടി പരിശോധനകളാണ് നടത്തിയത്. ഇതുവരെ 36,48,47,549 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ബുധനാഴ്ച മാത്രം 33,81,671 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

രാജ്യത്തെ രണ്ടാം തരംഗം മലയിറങ്ങുന്നതായാണ് കാണുന്നത്. മൂന്നാം തരംഗം ആഗസ്‌തോടുകൂടി ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. സപ്തംബറില്‍ മൂര്‍ധന്യത്തിലെത്താനും സാധ്യതയുണ്ടെന്ന് എസ്ബിഐ റിസര്‍ച്ച്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

0
ശബരിമല: ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം...

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക ; കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി

0
മല്ലപ്പുഴശ്ശേരി: പഞ്ചായത്തിലെ 1.7കോടിയുടെ കുടുംബശ്രീ അഴിമതി, നെൽകൃഷി തട്ടിപ്പ് കേരളോത്സവം ക്രമക്കേട്...

ഹോണ്ട അമേസ് കാറിൻ്റെ കാഴ്ച മറയുന്ന ക്യാമറ മാറ്റി നൽകുവാനും 35000 രൂപ നഷ്ടം...

0
തൃശൂർ  : ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ്...

പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ 27ന് കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്ത്...

0
പത്തനംതിട്ട : സാമൂഹ്യ തിന്മകൾക്ക് എതിരെ പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന...