ന്യൂഡല്‍ഹി: ഇന്ത്യയില്‍ 39,742 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,13,71,901 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 535 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ത്യയുടെ കോവിഡ് -19 മരണസംഖ്യ 4,20,551 ലക്ഷമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളത്തില്‍ 18,531 കേസുകളും മഹാരാഷ്ട്ര 6,269 കേസുകളും ആന്ധ്രയില്‍ 2,174 കേസുകളും ഒഡീഷയില്‍ 1,864 കേസുകളും കര്‍ണാടകയില്‍ 1,857 കേസുകളുമുണ്ട്. പുതിയ കേസുകളില്‍ 77.23 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ മാത്രം 46.63 ശതമാനം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
535 പുതിയ മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (224), കേരളത്തില്‍ 98 മരണങ്ങള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാവിലെ 39,972 പേര്‍ വൈറസില്‍ നിന്ന് കരകയറി. രാജ്യത്തൊട്ടാകെയുള്ള മൊത്തം വീണ്ടെടുക്കലുകളുടെ എണ്ണം 3,05,43,138 ആയി. രാജ്യത്തിന്റെ മൊത്തത്തിലുള്ള വീണ്ടെടുക്കല്‍ നിരക്ക് 97.36 ശതമാനമാണ്.