ന്യൂഡര്‍ഹി : തിരുവവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് തടസഹര്‍ജി നല്‍കിയത്.
അന്വേഷണ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി നല്‍കിയത്. ഇ.ഡിയുടെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഹര്‍ജി സുപ്രിംകോടതി പിന്നീട് പരിഗണിക്കും.





























