രാജ്യത്ത് കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ 794 കേസുകളുടെ വര്‍ദ്ധനവും നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടു മരണം കേരളത്തിലാണ്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500 ഇല്‍ അധികം കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇന്ന് രാജ്യത്താകെ 794 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 1806 ആക്ടിവ് കേസുകള്‍ ഉണ്ട്. ഇന്നലത്തെക്കാളും 127 കേസുകളുടെ വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായത്.

24 മണിക്കൂറുടെ രാജ്യത്തുണ്ടായ നാല് കോവിഡ് മരണങ്ങളില്‍ ഒരു മരണം കേരളത്തിലാണ്. 59 വയസ്സുകാരനാണ് മരിച്ചത്. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ആക്റ്റീവ് കേസുകള്‍ ഉള്ളത് പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും ആണ്. ഈ നാല് സംസ്ഥാനങ്ങളിലും 500 നു മുകളിലാണ് ആക്റ്റീവ് കേസുകള്‍. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 59 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...