ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. 24 മണിക്കൂറിൽ 28,637 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 8,49,553 ആയി. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. 24 മണിക്കൂറിൽ 551 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ കോവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ 2,92,258 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ 5,34,621 പേര്‍ക്ക് രോഗം ഭേദമായി. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം ഓക്സിജൻ സഹായം വേണ്ട കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടി വരുന്നു. കഴിഞ്ഞ മാസം ഇത് അഞ്ച് ശതമാനമായിരുന്നു.