പിടിതരാതെ കോവിഡ്, രാജ്യത്ത് രോഗബാധിതര്‍ 7,42,417 ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു തന്നെ. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കോവിഡ്‌ കേസുകൾ 7,42,417 ആയി. രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 20642 ലേക്ക് എത്തി. 24 മണിക്കൂറിന് ഇടയിൽ 22,752 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 482 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. നിലവിൽ 2,64, 944 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, തമിഴ്നാട് ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുകയാണ്. കർണാടകയില്‍ ഉറവിടമറിയാത്ത രോഗികൾ പെരുകുന്നത് ആശങ്കയാകുന്നതിനിടെ കേന്ദ്രസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരു നഗരത്തില്‍ സമൂഹവ്യാപനം സംഭവിച്ചെന്ന വിലയിരുത്തല്‍ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്രസംഘമെത്തിയത്. ഇന്നുമാത്രം 1498 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ 1203 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് ശേഷമാണ് ചെന്നൈയിൽ 1500 ൽ താഴെ കോവിഡ് ബാധിതരുണ്ടാകുന്നത്. അതേസമയം കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയവരിൽ രോഗബാധിതർ 200 കടന്നു. ഡല്‍ഹിയിൽ 24 മണിക്കൂറിന് ഇടയിൽ 2008 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,02,831 ആയി ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...