ന്യുഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 775 പേര്‍ കൂടി മരിച്ചു.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,83,792 ആയി. 10,20,582 പേര്‍ ഇതുവരെ രോഗമുക്തരായി. 5,28,242 പേര്‍ ചികിത്സയിലുണ്ട്. 34,968 പേരാണ് മരണമടഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ വരെ രാജ്യത്ത് 1,81,90,382 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 4,46,642 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.