ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2.95 ലക്ഷം പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 2,023 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് പ്രതിദിന കൊവിഡും മരണവും ഇത്രയധികം ഉയരുന്നത്.
2,95,041 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം രണ്ടായിരം കടക്കുന്നതും ആദ്യമാണ്. കഴിഞ്ഞ സെപ്തംബറില്‍ ആദ്യ തരംഗ സമയത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98,795 കേസുകളെ പരിഗണിക്കുമ്പോള്‍ മൂന്നിരട്ടി വര്‍ധനയാണ് ഇപ്പോഴുണ്ടായത് .