കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,092 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,092 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 29 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ആളുകളുടെ എണ്ണം 5,25,168 ആയി ഉയര്‍ന്നു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,34,86,326 ആണ്.

അതേസമയം രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,09,568 ആയും ഉയര്‍ന്നു. 14,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരില്‍ 4,28,51,590 പേര്‍ ഇതുവരെ രോഗമുക്‌തരായി.

98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകളിലും ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നാണ്. 3,599 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ആകെ രോഗബാധിതരില്‍ 60 ശതമാനവും കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...