മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു ; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.എസ്.എല്‍.സി ഫലത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്‌താവന മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം എ പ്ലസ് കൂടിയതിനെ പലരും പരിഹസിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും എ പ്ലസ് നല്‍കിയെന്ന് ചിലര്‍ പറഞ്ഞു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം’- ശിവന്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍. സി ഫലം വലിയ തമാശയുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞത്. 1,​25,​508 പേര്‍ക്കാണ് കഴിഞ്ഞ തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത്. ഇത് ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍,​ ഈ വര്‍ഷം ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്കൂള്‍ വിക്കി അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഈ വര്‍ഷം 44,363 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...