ആക്രമണം നടത്തിയത് കോണ്‍ഗ്രസ് എന്ന് പറയാന്‍ സിപിഐയുടെ പക്കല്‍ തെളിവില്ലെന്ന് കാനം ; കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്ന് എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ.പി ജയരാജന്‍ ഉറപ്പിച്ച്‌ പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകും. സിപിഐക്ക് കോണ്‍ഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല. ഇ.പി.ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം പറഞ്ഞു.

പോലീസ് സമര്‍ത്ഥരാണ് അവര്‍ ഇത് അന്വേഷിച്ച്‌ കണ്ടെത്തും. അന്വേഷണം നടത്തിയിട്ടാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. സുരക്ഷ ഒരുക്കുന്നത് മനുഷ്യരല്ലേ, അതില്‍ വീഴ്ചകളുണ്ടാകുമെന്നും കാനം പറഞ്ഞു. എകെജി സെന്ററിനെതിരെ ആക്രമണം നടത്തിയവര്‍ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. സുധാകരനും അനുചരന്മാരും ഗുണ്ടാ സംഘങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നു.

സംഭവം ഇ.പി.ജയരാജന്‍ ആസൂത്രണം ചെയ്തത് എന്ന കെ.സുധാകരന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല. അപാരമായ തൊലിക്കട്ടിയുള്ളയാളാണ് സുധാകരന്‍ എന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിലെ സുധാകരന്റെ നിലപാട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...