Wednesday, June 26, 2024 11:29 am

വിട്ടൊഴിയാതെ കൊവിഡ് ഭീതി ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം. ഇന്ത്യയിലും സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 68 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 68,35,655 ആയി ഉയര്‍ന്നു. 12 ലക്ഷത്തിനടുത്ത് പ്രതിദിന പരിശോധനകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,94,321 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 971 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ 105526 പേര്‍ക്ക് ഇതുവരെ കൊവിഡ് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 902425 പേരാണ് ചികിത്സയിലുള്ളത്. അതേസമയം കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 58 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 85.25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

0
ഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ...

അവശ്യസാധനങ്ങള്‍ക്ക് തീവില ; ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; വിലക്കയറ്റം പിടിച്ച് നിർത്തിയെന്ന് ഭക്ഷ്യമന്ത്രി

0
തിരുവനന്തപുരം: വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍...

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓണേഴ്സ് ഡിഗ്രി കോഴ്സിൽ സംവരണ അട്ടിമറിച്ചെന്ന് ആക്ഷേപം

0
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓണേഴ്സ് ഡിഗ്രി കോഴ്സില്‍ സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം....