ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ കുതിപ്പ് ; പത്തനംതിട്ടയില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 13 പേര്‍ക്ക് രോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 15 ശതമാനം വര്‍ധിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കും.

ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 42430 കേസുകള്‍. അതായത് തൊട്ട് മുമ്പത്തെ ആഴ്ചയേക്കാള്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് 5730. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം കൂടി. കണ്ണൂരില്‍ മാത്രം തൊട്ട് മുമ്പുള്ള ആഴ്ചയെക്കാള്‍ 40 ശതമാനം കേസ് കൂടി. തിരുവനന്തപുരത്ത് 33 ശതമാനവും വയനാട് 34 ശതമാനവും രോഗികള്‍ വര്‍ധിച്ചു. കൊല്ലത്തും കോട്ടയത്തും രോഗവ്യാപനം രൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കൂടി.

വയനാടും കോട്ടയത്തും 14 ശതമാനത്തിന് മുകളിലാണ് ഈ ആഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് 145 പേര്‍ മരണത്തിന് കീഴടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ പല ജില്ലകളിലും സിഎഫ്എല്‍ടിസികള്‍ നിറഞ്ഞു. രോഗവ്യാപനം കുറഞ്ഞ സമയത്ത് സിഎഫ്എല്‍ടിസികളുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ കേസുകള്‍ വര്‍ധിച്ചതിന് ആനുപാതികമായി പുതിയ സിഎഫ്എല്‍ടിസികള്‍ തുറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...