കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ദേശീയപാതയില്‍ കല്ലമ്പലം തോട്ടയ്ക്കാട് വെച്ച്‌ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.

കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ കാര്‍ കത്തി നശിച്ചു. വാഹനത്തില്‍ പ്രസ് സ്റ്റിക്കര്‍ പതിച്ചിരുന്നു. മീന്‍ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യമടക്കം പരിശോധിച്ച ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരുടേത് വലിയകുന്ന് ആശുപത്രിയിലും ഒരാളുടെത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്.

സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെക്കുറേ തകര്‍ന്ന അവസ്ഥയിലാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...