സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന ; മരണസംഖ്യയും കൂടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോളമായി വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രതിദിന കണക്കിലും മരണത്തിലും ഇരട്ടിപ്പുണ്ട്. ടിപിആറിലും ക്രമാനുഗതമായ വര്‍ദ്ധനയുണ്ടായി. ഇന്നലെ സംസ്ഥാനത്ത് 1544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. 11.39 ആയിരുന്നു ടിപിആര്‍.

പത്ത് ദിവസം മുന്‍പ് മേയ് 26ന് ഇത് 744ഉം രണ്ട് മരണവും മാത്രമായിരുന്നു. ടിപിആര്‍ 5.7 ശതമാനവും. കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്ക് നോക്കിയാല്‍ ടിപിആര്‍ 8.95 ആണ്. നിലവില്‍ സംസ്ഥാനത്തെ ആക്‌ടീവ് കേസുകള്‍ 7972 ആണ്. 995 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 2419 ആക്‌ടീവ് കേസുകളുള‌ള എറണാകുളം ജില്ല ഒന്നാമതും തിരുവനന്തപുരം 1205 കേസുകളുമായി രണ്ടാമതും 846 കേസുകളുള‌ള കോട്ടയം മൂന്നാമതുമാണ്.

സംസ്ഥാനത്ത് വ്യാപകമായി പടരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. രോഗവ്യാപനത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും മാസ്‌ക് ധരിക്കുന്നതടക്കം പ്രതിരോധ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്. രാജ്യത്തെ കൊവിഡ് കണക്കില്‍ പകുതിയോളം കേരളത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നുമാണ്. ഈ സംസ്ഥാനങ്ങള്‍ക്കും കേസുകള്‍ വര്‍ദ്ധിക്കുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...