കെ-റെയില്‍ നടപ്പാക്കും മുന്‍പ് മൂന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ-റെയില്‍ നടപ്പാക്കും മുന്‍പ് മൂന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു. പദ്ധതി നടപ്പാക്കാം, പക്ഷെ അത് ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ട് വേണം, സാമൂഹിക ആഘാത പഠനറിപ്പോര്‍ട്ട് പുറത്തുവിടണം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെയുളള ആശങ്ക ഒഴിവാക്കണം എന്നിവയാണ് പ്രധാനമായും സി.പി.ഐ മുന്നോട്ട് വെക്കുന്നത്. തൃക്കാക്കര ​ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനവും ജനങ്ങളെ വിലയിരുത്തിട്ടുണ്ടാവാമെന്ന് പ്രകാശ് ബാബു പറയു​ന്നു.

തൃക്കാക്കരയിലെ പരാജയത്തിനു പിന്നാലെ ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി നല്‍കുന്നതെന്ന വിലയിരുത്തലുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാന്‍. തൃക്കാക്കര ജനവിധി ഇടതുമുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നാണ് ബിനോയ് വി​​ശ്വം പറഞ്ഞത്. ഇതോടെ, കെ-റെയില്‍ വിഷയത്തില്‍ സി.പി.ഐയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായാണ് വിലയിരുത്തല്‍. കെ-റെയിലില്‍ കാനം രാജേ​​ന്ദ്രന്‍ പൂര്‍ണ പിന്തുണയാണിതുവരെ സര്‍ക്കാറി​നു നല്‍കിയത്. പുതിയ സാഹചര്യത്തില്‍ കാനം രാജേന്ദ്രന്റെ അഭിപ്രായത്തിനു പ്രസക്തിയേറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...