ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ മത – രാഷ്ട്രീയ പരിപാടികള്‍ കാരണമായി ; ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. വിവിധ മത, രാഷ്ട്രീയ പരിപാടികളില്‍ ആളുകള്‍ ഒത്തുകൂടിയത് കോവിഡ് കേസുകള്‍ ഉയരുന്നതിന് ഒരു പ്രധാന കാരണമായി മാറിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ നിരവധി കാരണങ്ങളാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പ്രധാന കാരണമായാണ് രാഷ്ട്രീയ, മതപരമായ പരിപാടികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടിയത് വ്യാപനത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരെ പലരും വീഴ്ച വരുത്തി. ഇതിന് പുറമേ വര്‍ധിച്ച തോതിലുള്ള കോവിഡ് വകഭേദങ്ങളുടെ സാന്നിധ്യവും വ്യാപനത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഈ കാരണങ്ങളുടെ പങ്കിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞമാസമാണ് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് ദൃശ്യമായത്. ഇതിന് പുറമേ അടുത്തിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തകളായി പുറത്തുവന്നിരുന്നു.

കോവിഡ് കേസുകള്‍ ഉയരുന്നതിലും മരണസംഖ്യ വര്‍ധിക്കുന്നതിലും പ്രധാന കാരണം ബി.1.617 എന്ന മാരക വൈറസ് വകഭേദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ സാന്നിധ്യം സംബന്ധിച്ചും മറ്റു വകഭേദങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറിലാണ് ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതാകാം കോവിഡ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...