Friday, July 4, 2025 12:04 am

കൊവിഡ് ആശങ്ക ; ഐപിഎൽ റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ടീമുകൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കളിക്കാർ ഉൾപ്പടെയുള്ളവർ കൊവിഡ് ബാധിതരായെങ്കിലും ഐപിഎല്ലുമായി മുന്നോട്ടുപോകാനാണ് ടീമുകളുടെ തീരുമാനം. ടീമുകളുടെ സുരക്ഷയ്ക്കായി ബിസിസിഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ടീമുകൾ വ്യക്തമാക്കുന്നു. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സീസണിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയായതിനാൽ മറ്റൊരു തീരുമാനം ആവശ്യമില്ലെന്നാണ് കൊൽക്കത്തയടക്കമുള്ള ടീമുകളുടെ നിലപാട്.

ബയോ ബബിളിന് ഉള്ളിലുള്ളവർക്ക് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. സ്കാനിംഗിനായി ചിലരെ ബബിളിന് പുറത്തയക്കേണ്ടിവന്നിരുന്നു. ഇവരിലൂടെയാകാം രോഗബാധയുണ്ടായത് എന്നാണ് കൊൽക്കത്ത ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ. അതേസമയം എല്ലാ ടീമുകളും കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധന നടത്തുന്നുണ്ടെങ്കിലും വിദേശ താരങ്ങൾ കൂടുതൽ ആശങ്കയിലാണ്.

ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ, ആൻഡ്രു ടൈ തുടങ്ങിയവർ ഇതിനോടകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. അതേസമയം, ബയോ ബബിളിൽ ബിസിസിഐ, ടീമുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്.

ഐ പി എൽ മുഴുവൻ ബയോ ബബിളിന്റെ സുരക്ഷിതത്വത്തിൽ ആണെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ ഇന്നലെയാണ് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത്. മലയാളി പേസർ സന്ദീപ് വാര്യരും സ്പിന്നർ വരുൺ ചക്രവർത്തിക്കുമായിരുന്നു കൊവിഡ് ബാധ.

കൂടുതൽ താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കിയതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റി വെയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി ഉൾപ്പടെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രണ്ടാം പരിശോധനയിൽ ഇവരെല്ലാം നെ​ഗറ്റീവായത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...