തൃശൂര്‍ : പുന്നയൂര്‍കുളം ശ്വാസതടസത്തെ തുടര്‍ന്ന് മരണപ്പെട്ട 70കാരന് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ഊപീ പുന്നയൂര്‍കുളം പരൂര്‍ പള്ളത്തയില്‍ കുഞ്ഞുമോന്‍ (70) ആണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച്ച രാത്രി പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയില്‍ ന്യുമോണിയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സ് മാര്‍ഗം മാറ്റുകയും ചെയ്തു. എന്നാല്‍, മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. മേഖലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. താഹിറയാണ് ഭാര്യ. ഷെബീര്‍, ഫെമീന, റമീന എന്നിവരാണ് മക്കള്‍.