തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കരുംകുളം പളളം സ്വദേശി ദാസനാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹം മരിച്ചത്. കഴിഞ്ഞ മാസം 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും ഇന്നാണ് പരിശോധനാ ഫലം വന്നത്. ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മരണശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രാേഗം സ്ഥിരീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഇത് കൊവിഡ് മരണം ആണെന്ന് ഉറപ്പിച്ചിട്ടില്ല. ഇതു വരെ 94 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ദാസന്റെ മരണംകൂടി ചേര്‍ത്താല്‍ ആകെ മരണം 95 ആകും.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : ചൊവ്വാഴ്ച മരിച്ച പള്ളം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment