മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി ജനാര്‍ദ്ദന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ജനാര്‍ദ്ദന പൂജാരിക്ക് 83 വയസ്സുണ്ട്.
അദ്ദേഹത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയല്ലെന്നും മകന്‍ സന്തോഷ് ജെ പൂജാരി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മകന്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് സ്രവ പരിശോധന നടത്തി കൊവിഡ് സ്ഥിരീകരിച്ചത്.
ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാളിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഭാര്യയില്‍ നിന്നാകാം ഇദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു. വീട്ടിലെ ജോലിക്കാരില്‍ നിന്ന് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ജനാര്‍ദ്ദന പൂജാരിയുടെ ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.