ഗുരുവായൂര്‍ ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് : നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്  ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പൂജകളും ചടങ്ങുകളും പതിവ് പോലെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 22 പേര്‍ക്ക് കൊവിഡ് രോഗം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദേവസ്വത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ആയത്. ദേവസ്വത്തില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കായി ആന്‍റിജന്‍ പരിശോധന നടത്തിയത്.

ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രം നിലവില്‍ അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...