അടിയന്തിര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പോലീസ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിയന്തിര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പോലീസ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്കും പോലീസ് പാസ് വേണ്ടതില്ല. സ്ഥാപനം നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ലബ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഈമാസം 18 വരെ ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് എടുത്തത് ആകെ 27874 കേസുകളാണ്. ആകെ പ്രതികള്‍ 32389. ആകെ അറസ്റ്റ് 29054. ഈ കാലയളവില്‍ 14766 വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചു.
ലോക്ക് ഡൗണില്‍ ചൊവാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത കോവിഡ് പ്രോട്ടോകോള്‍ ലംഘന കേസുകള്‍ 836 ആണ്. ആകെ 920 പ്രതികളില്‍ 821 പേരെ അറസ്റ്റ് ചെയ്യുകയും 41 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിബന്ധനകള്‍ ലംഘിച്ചതിന് 39 കടകള്‍ക്കെതിരെ നടപടിയെടുത്തു.

മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ വീഴ്ച വരുത്തിയതിന് യഥാക്രമം 4028, 1445 എന്നിങ്ങനെ ആളുകള്‍ക്കെതിരെ പെറ്റി കേസ് ചാര്‍ജ് ചെയ്യുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബുധനാഴ്ച ഉച്ചവരെ ജില്ലയില്‍ ആകെ ലഭിച്ച ഇ പാസ് അപേക്ഷകള്‍ 34,482 ആണ്. അതില്‍ 27,294 അപേക്ഷകളും തള്ളി. പാസ് അനുവദിച്ചത് 7172 അപേക്ഷകളില്‍ മാത്രമാണ്. 16 എണ്ണം പരിഗണയിലാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...