ഡല്‍ഹി: മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിച്ചു. ഡല്‍ഹി റോക്ക്‌ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് (സുജ 48) മരിച്ചത്. തിരുവല്ല ഓതറ സ്വദേശിയാണ്. റോക്ക്‌ലാന്റ് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം ദില്ലിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ഇന്നലെയാണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.
തിരുവല്ല ഓതറ സ്വദേശി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിച്ചു
RECENT NEWS
Advertisment