മോദി എല്ലാം ഒളിച്ചു വെയ്ക്കുന്നു – ലഡാക്കിലെ സത്യാവസ്ഥ രാജ്യമറിയണം : രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലഡാക്കിൽ ഇരുപത് സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘർഷത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി എന്തു കൊണ്ടാണ് ഇതേക്കുറിച്ചു പ്രതികരിക്കാതിരിക്കുന്നതെന്നും എന്താണ് പ്രധാനമന്ത്രി മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു.

എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്ഞ് രാഹുൽ ​ഗാന്ധി ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ് കൈയ്യേറാനും അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലുണ്ടായ സംഘ‍ർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനിക‍‍ർ കൊല്ലപ്പെട്ടതായി ഇന്നലെയാണ് കരസേന അറിയിച്ചത്. ചൈനീസ് നിരയിലും കനത്ത ആൾനാശമുണ്ടായി എന്നാണ് വിവരം. അതിർത്തി ഭേദിച്ച് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കേറിയതോടെയാണ് ഇന്ത്യൻ സൈന്യവും ഇവിടേക്ക് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...