കൊവിഡ് : 24 മണിക്കൂറിൽ രാജ്യത്ത് 2003 മരണം , ആകെ മരണം 11903 ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിൽ 2003 കൊവിഡ് മരണങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങൾ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നത്.

ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങൾ കണക്കിൽ ചേർത്തതാണ് മരണസംഖ്യ ഇത്ര കണ്ട് കൂടാൻ കാരണമായെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 11,903 ആയി.

24 മണിക്കൂറിൽ 10,974 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു. കൃത്യമായി പറഞ്ഞാൽ 3,54,065 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,55,227 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നേരത്തെ ബംഗാളിൽ രേഖപ്പെടുത്താതെ പോയ കൊവിഡ് രോഗികളുടെ എണ്ണം കൂട്ടിച്ചേർത്തപ്പോഴും ഇതേ പോലെ കൊവിഡ് കണക്കിൽ വൻ വർധനയുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...