ആലപ്പുഴ : ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനാണ് (60) കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ് മോഹന്‍. കായംകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണ മോഹനനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമായത്.
രാവിലെയോടെ നെഞ്ചു വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം തിരക്കിയെങ്കിലും ആരും വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗ്രഫില്‍ നിന്നെത്തിയ മോഹനന്‍ ഒരു മാസം മുന്‍പാണ് വീട്ടില്‍ എത്തിയത്. 28 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞ് പരിശോധനകള്‍ക്ക് ശേഷമായിരുന്നു ഇദ്ദേഹം വീട്ടില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ എത്തിയ ബാര്‍ബര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീണ്ടും നിരീക്ഷണത്തില്‍ പോകുകയായിരുന്നു.മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹന് കൊവിഡ് സ്വീകരിച്ചത്.